ആം ആദ്മി എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി കോടതി റദ്ദാക്കി!

ന്യൂ ഡൽഹി;ആം ആദ്മി എംഎൽഎമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഡൽഹി ഹൈക്കോടതി റദ്ദാക്കി. എംഎൽഎമാരുടെ ഭാഗം കേൾക്കാതെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തതെന്ന വാദം പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ.

ആം ആദ്മി എംഎൽഎമാർ ഇരട്ട പദവി വഹിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ 20 എംഎൽഎമാരെ അയോഗ്യരാക്കിയത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് 2015 മാര്‍ച്ചിലാണ് 20 പേരെ പ്രതിഫലം പറ്റുന്ന പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിമാരായി നിയോഗിച്ചത്.

ഡൽഹിയിലെ 70 അംഗ നിയമസഭയില്‍ 66 പേരുടെ ഭൂരിപക്ഷമാണ് ആം ആദ്മിക്കുള്ളതിനാൽ സർക്കാരിന്റെ നിലനില്പിനെ നടപടി ബാധിച്ചില്ല.

Be the first to comment on "ആം ആദ്മി എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി കോടതി റദ്ദാക്കി!"

Leave a comment

Your email address will not be published.


*