ദുരഭിമാനക്കൊല കേരളത്തിലും!

മലപ്പുറത്തു ഇന്നലെ നടന്നത് ദുരഭിമാന കൊലയെന്നു പോലീസ്. താഴ്ന്ന ജാതിയിൽപെട്ടയാളെ മകൾ വിവാഹം ചെയുന്നത് ഇഷ്ടമില്ലാതിരുന്ന രാജൻ മകൾ ആതിരയെ ഇന്നലെയാണ് കുത്തി കൊന്നത്.

ബ്രിജീഷും ആതിരയും ദീർഘനാളായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇരുവരും പോലീസിന്റെ സഹായം തേടുകയായിരുന്നു.

പോലീസിന്റെ മധ്യസ്ഥതയിൽ ഇരുവരുടെയും വിവാഹം ഇന്ന് നടത്താൻ നിശ്ചയിക്കുകയായിരുന്നു.

പോലീസിന്റെ നിർദേശ പ്രകാരം വീട്ടിൽ തിരിച്ചെത്തിയ അതിരയോട് അച്ഛൻ രാജൻ പരുഷമായി പെരുമാറുകയും അതിന്നലെ കൊലപാതകത്തിൽ അവസാനിക്കുകയുമായിരുന്നു.

രാജനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

Be the first to comment on "ദുരഭിമാനക്കൊല കേരളത്തിലും!"

Leave a comment

Your email address will not be published.


*