രാജ്യസഭാ തിരഞ്ഞെടുപ്പ്;കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫിന്റെ പരാതി!

കേരളത്തിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഭരണപക്ഷത്തെ മൂന്ന് പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പില്‍ പോളിംഗ് ഏജന്റുമാര്‍ ഇല്ലെന്നത് ചൂണ്ടിക്കാട്ടി യുഡിഎഫ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും പരാതി തള്ളിയിരുന്നു.

ഇതിനെ തുടർന്നാണ് വോട്ടെണ്ണല്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.സിപിഐ, ജെഡിഎസ്, എന്‍സിപി എന്നീ പാര്‍ട്ടികളുടെ വോട്ട് റദ്ദാക്കണമെന്നായിരുന്നു യുഡിഎഫിന്റെ പരാതി.

Be the first to comment on "രാജ്യസഭാ തിരഞ്ഞെടുപ്പ്;കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫിന്റെ പരാതി!"

Leave a comment

Your email address will not be published.


*