ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് രാജിവെച്ചു!

കേപ്ടൗണ്‍ ടെസ്റ്റിനിടെ പന്തിൽ കൃത്രിമം കാട്ടിയത് വിവാദമായതിനെ തുടർന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനം സ്റ്റീവ് സ്മിത്ത് രാജിവെച്ചു.വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും തലസ്ഥാനം രാജിവെച്ചു. ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മൂന്നാം റെസ്റ്റിനിടെയാണ് ക്രിക്കറ്റിന് തന്നെ മാനക്കേടുണ്ടാക്കിയ സംഭവം നടന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റിന്റെ 43 ഓവറിലായിരുന്നു ഓസ്‌ട്രേലിയ പന്തില്‍ കൃത്രിമം കാട്ടിയത്. പന്ത് ചുരണ്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ സ്റ്റീവ് സ്മിത്ത് കുറ്റസമ്മതവും നടത്തിയിരുന്നു.

ടീമിൽ എല്ലാവരുടെയും അറിവോടെയായിരുന്നു പന്തിൽ കൃത്രിമം നടന്നതെന്ന സ്മിത്തിന്റെ കുറ്റസമ്മതത്തെ തുടർന്ന് ഓസ്‌ട്രേലിയൻ സർക്കാരും താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. കൃത്രിമം കാണിച്ച ടീമിന്റെ നടപടി രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയെന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. ടിം പെയിനാണ് ഓസീസിന്റെ പുതിയ ക്യാപ്റ്റന്‍.

Be the first to comment on "ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് രാജിവെച്ചു!"

Leave a comment

Your email address will not be published.


*