അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ ചൈനയ്ക്കു മുന്നറിയിപ്പുമായി ഇന്ത്യ.ഏതു സാഹചര്യവും നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ. ഡോക്ലായിലെ ഏത് സാഹചര്യവും നേരിടാന്‍ സൈന്യം സജ്ജമാണെന്നും സൈന്യത്തെ ആധുനികവല്‍ക്കരിച്ചതായും മന്ത്രി പറഞ്ഞു.
സിക്കിം-ഭൂട്ടാന്-ചൈന അതിര്‍ത്തികള്‍ സംഗമിക്കുന്ന സ്ഥലമായാ ഡോക് ലാമിൽ ചൈന റോഡി നിർമിക്കാൻ തുടങ്ങിയതാണ് സംഘർഷങ്ങളുടെ തുടക്കം. പിന്നീട് സംഘർഷാവസ്ഥയ്ക്കു അയവു വന്നെങ്കിലും ചൈന അതിർത്തിയിൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്തിയതായും, ഡോക ലാ അതിർത്തിയിൽ ചൈന സൈനിക കോംപ്ലക്സ് നിര്മിച്ചതായുമുള്ള രേഖകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
Be the first to comment on "ചൈനയ്ക്കു ഇന്ത്യയുടെ മുന്നറിയിപ്പ്;എന്തും നേരിടാൻ തയാർ!"