പരുക്കേറ്റ രോഗിയെ തലകീഴായി കിടത്തി;ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്!

തൃശൂർ:വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗിയെ തലകീഴായി കിടത്തിയ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ആംബുലന്‍സ് ഡ്രൈവര്‍ പാലക്കാട് സ്വദേശി ഷരീഫിനെതിരെ മെഡിക്കല്‍ കോളജ് പൊലീസാണ് കേസെടുത്തത്.

രോഗി ആംബുലൻസിൽ മലമൂത്ര വിസർജനം നടത്തിയതാണ് ഡ്രൈവറെ പ്രകോപിപ്പിച്ചത്.പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ച രോഗി ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു. ഇയാളെ ആംബുലൻസിനു പുറത്തും അകത്തുമായി സ്‌ട്രെച്ചറിൽ തലകീഴായി കിടത്തിയിരിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു

Be the first to comment on "പരുക്കേറ്റ രോഗിയെ തലകീഴായി കിടത്തി;ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്!"

Leave a comment

Your email address will not be published.


*