വാഹനപരിശോധനയ്ക്കിടെ അപകടം;എസ്ഐ യ്ക്ക് സസ്‌പെൻഷൻ!

ആലപ്പുഴ:വാഹനപരിശോധനയ്ക്കിടെ രണ്ടുപേർ മരിക്കാനിടയായ സംഭവത്തിൽ കുത്തിയതോട് എസ്ഐയെ സസ്‌പെൻഡ് ചെയ്തു.ആലപ്പുഴ എസ്പി നടത്തിയ അന്വേഷണത്തിൽ കുത്തിയതോട് എസ്‌ഐ സോമന്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞതിനെ തുടർന്നാണ് നടപടി.മാര്‍ച്ച്‌ പതിനൊന്നിനാണു അപകടം നടന്നത്.

വാഹന പരിശോധനയ്ക്കിടെ നിർത്തിയില്ലെന്നാരോപിച്ചു കഞ്ഞിക്കു്ഴി ഊത്തക്കരച്ചിറ (കിഴക്കേ തയ്യില്‍) ഷേബുവും കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്കിനു കുറുകെ പോലീസ് ജീപ്പ് നിര്ത്തുകയായിരുന്നു.

ഈസമയം എതിരെ വരികയായിരുന്ന വെളിയില്‍ ബാലന്റെ മകന്‍ വിച്ചുവിന്റെ ബൈക്കുമായിട്ടിയിടിച്ചായിരുന്നു അപകടം.വിച്ചു(24) സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു.അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലിരുന്ന ഷേബുവിന്റെ ഭാര്യ സുമി (34) യും മരിച്ചതോടെയാണ് എസ്ഐയെ സസ്‌പെൻഡ് ചെയ്തത്.

Be the first to comment on "വാഹനപരിശോധനയ്ക്കിടെ അപകടം;എസ്ഐ യ്ക്ക് സസ്‌പെൻഷൻ!"

Leave a comment

Your email address will not be published.


*