കര്‍ണാടകത്തില്‍ ബിജെപി തോൽക്കുമെന്ന് സര്‍വേ ഫലം!

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് സീറ്റുകള്‍ വര്‍ധിപ്പിച്ച് ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേഫലം.സിഫോര്‍ നടത്തിയ അഭിപ്രായ സർവേയിലാണ് കോൺഗ്രസ്സ് സീറ്റു വർധിപ്പിച്ചു ഭരണം നിലനിർത്തുമെന്ന് പറയുന്നത്.

224 അംഗ നിയമസഭയില്‍ ഇത്തവണ തനിച്ചാകും അധികാരത്തിലെത്തുകയെന്നും സർവേ പറയുന്നു.വോട്ടുവിഹിതത്തില്‍ ഒന്‍പതു ശതമാനം വര്‍ധനയോടെ കോണ്‍ഗ്രസ് 46 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം.

2013 ലും തിരഞ്ഞെടുപ്പ് ഫലത്തോട് അടുത്തു നിൽക്കുന്ന പ്രവചനം നടത്തിയിരുന്നു സിഫോർ. ബിജെപി നടത്തിയ സർവേയിലും കോൺഗ്രസ്സിനായിരുന്നു മുൻ‌തൂക്കം. അതേസമയം ബിജെപി ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ടു പോകുകയാണ്.

ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ കർണാടകയിലെ മഠങ്ങൾ സന്ദർശിക്കുകയും, മതനേതാക്കളുമായി പ്രത്യേകിച്ച് ലിംഗായത്തുകളുമായി ചർച്ചകളും നടത്തി. കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കർണാടകയിൽ നല്ല രീതിയിൽ പ്രചാരണ പ്രവത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

Be the first to comment on "കര്‍ണാടകത്തില്‍ ബിജെപി തോൽക്കുമെന്ന് സര്‍വേ ഫലം!"

Leave a comment

Your email address will not be published.


*