കീഴാറ്റൂരിലെ ബൈപാസ് നിര്‍മ്മാണം; മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തും!

കീഴാറ്റൂരിലെ ബൈപാസ് നിര്‍മ്മാണവുമായി ബന്ധപെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കാണും.ബൈപാസ്സിന് പകരം എലിവേറ്റ്ഡ് റോഡിന്റെ സാധ്യത തേടിയാണ് കേന്ദ്രമന്ത്രിയെ കാണുന്നത്.

കീഴാറ്റൂരിൽ വായ നികത്തി ബൈപാസ് നിർമിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ വയൽകിളികൾ എന്ന സംഘടന ഉറച്ചു നിൽക്കുകയും ഇവർക്ക് സാമൂഹിക പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ പിന്തുണ ലഭിക്കുകയും ചെയ്തതോടെയാണ് സർക്കാർ പുതിയ വഴികൾ സ്വീകരിക്കാൻ നിർബന്ധിതമായത്.

അന്തിമ തീരുമാനം കേന്ദ്ര സര്കാരിന്റെതാണെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അതേസമയം വയൽകിളികൾക്കു പിന്തുണയുമായെത്തിയ കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ ഉൾപ്പെടെയുള്ളവരെ വിമർശിച്ചു മന്ത്രി ജി സുധാകരൻ രംഗത്തെത്തി.

വയലിൽ ഇറങ്ങാത്തവരാണ് കീഴാറ്റൂരിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ പരാമർശം. കിഴാറ്റൂരിലെ സമരത്തിന് കോൺഗ്രസ്സ് പിന്തുണ പ്രഖ്യാപിക്കണമെന്ന് കവയത്രി സുഗതകുമാരി മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയോട് ആവശ്യപ്പെട്ടു.

Be the first to comment on "കീഴാറ്റൂരിലെ ബൈപാസ് നിര്‍മ്മാണം; മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തും!"

Leave a comment

Your email address will not be published.


*