നടിയെ ആക്രമിച്ച കേസ്;ദൃശ്യങ്ങൾ ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി!

കൊച്ചി:നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി.ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിലാണ് കോടതിയുടെ പരാമർശം.ക്രിമിനൽ നടപടി ചട്ടപ്രകാരം പ്രതിക്കു അതിനുള്ള അവകാശമുണ്ടെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം.

ദൃശ്യങ്ങൾ നിങ്ങളെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കാണിച്ചതല്ലെയെന്നു ഹൈക്കോടതി ചോദിച്ചു. എന്നാൽ ദൃശ്യങ്ങളിലെ സ്ത്രീ ശബ്‌ദം സംശയകരമായതിനാൽ അത് പരിശോദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

എന്നാൽ നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ ദിലീപ് തന്നെ ദൃശ്യങ്ങൾ ആവശ്യപ്പെടുന്നത് ക്രൂരമെന്നു പ്രോസിക്യുഷൻ പറഞ്ഞു. ദൃശ്യങ്ങൾ നൽകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും,സ്വകാര്യത മൗലികാവകാശമാണെന്നും പ്രോസിക്യുഷൻ അഭിപ്രായപ്പെട്ടു.

വിശദമായ വധത്തിനായി കേസ് ബുധനാഴ്ചത്തേയ്ക്കു മാറ്റി.

Be the first to comment on "നടിയെ ആക്രമിച്ച കേസ്;ദൃശ്യങ്ങൾ ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി!"

Leave a comment

Your email address will not be published.


*