കെഎസ്ആർടിസിക്കു തിരിച്ചടി;യാത്രക്കാരെ നിറുത്തി യാത്ര ചെയിക്കരുത്!

കെഎസ്ആർടിസി ബസ്സുകളിൽ യാത്രക്കാരെ നിറുത്തി യാത്ര ചെയ്യിക്കരുതെന്നു ഹൈക്കോടതി.സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ്  ബസുകളില്‍ ആളുകളെ നിറുത്തി യാത്ര ചെയ്യിക്കുന്നത് വിലക്കിയത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ്.

ഇനി മുതല്‍ ആളുകളെ ബസിന്റെ സീറ്റിനുസരിച്ച് മാത്രമേ യാത്ര അനുവദിക്കാവു.ലക്ഷ്വറി ബസുകള്‍ക്കും ഇതു ബാധമാണ്. മോട്ടോര്‍ വാഹന ചട്ടം 67/2 കെഎസ്ആര്‍ടിസി കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.

യാത്രയ്ക്കായി കൂടുതൽ തുക ഈടാക്കുമ്പോൾ യാത്രക്കാർക്കു അതിനനുസരിച്ചുള്ള സൗകര്യങ്ങളും നൽകണമെന്ന് കോടതി പറഞ്ഞു.സർക്കാരിന് വേണമെങ്കിൽ മോട്ടോർ വാഹനചട്ടം ഭേദഗതി ചെയാം. സ്വകാര്യ ബസുകൾക്കും ഉത്തരവ് ബാധകമാണ്.

Be the first to comment on "കെഎസ്ആർടിസിക്കു തിരിച്ചടി;യാത്രക്കാരെ നിറുത്തി യാത്ര ചെയിക്കരുത്!"

Leave a comment

Your email address will not be published.


*