കോൺഗ്രസ്സിനെ വെട്ടിലാക്കി കേംബ്രിഡ്ജ് അനലിറ്റിക ജീവനക്കാരന്റെ വെളിപ്പെടുത്തൽ!

ലണ്ടന്‍:കോൺഗ്രസ്സിനെ വെട്ടിലാക്കി കേംബ്രിഡ്ജ് അനലിറ്റിക മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ. ആഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പല രാഷ്ട്രീയ പാർട്ടികളുമായി തിരഞ്ഞെടുപ്പിൽ സഹകരിച്ചിട്ടുണ്ടെന്നു കേംബ്രിഡ്ജ് അനലിറ്റിക ജീവനക്കാരനായിരുന്ന ക്രിസ്റ്റഫർ വൈലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബ്രിട്ടീഷ്‌ പാർലമെന്റിലായിരുന്നു വെളിപ്പെടുത്തൽ. അമേരിക്കന്‍ പ്രസിഡന്റെ തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണ പരിപാടികള്‍ക്കായി കേംബ്രിജ് അനലിറ്റിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വർത്തയ്ക്കിടെയാണ് പുതിയ വിവാദം.

നേരത്തെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധമുണ്ടെന്ന് പറഞ്ഞിരുന്നു. ഫേസ് ബുക്ക് അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ വിവരങ്ങൾ ചോർന്നാൽ ഫേസ് ബുക്കിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

Be the first to comment on "കോൺഗ്രസ്സിനെ വെട്ടിലാക്കി കേംബ്രിഡ്ജ് അനലിറ്റിക ജീവനക്കാരന്റെ വെളിപ്പെടുത്തൽ!"

Leave a comment

Your email address will not be published.


*