കർണാടക തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു!

കർണാടകയിലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു.മെയ് 12 നാണു വേട്ടെടുപ്പു നടക്കുക.മെയ് 15 വോട്ടെണ്ണൽ നടക്കും.ഏപ്രിൽ 24 നാണു പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി.

ഏപ്രിൽ 27 വരെ പത്രിക പിൻവലിക്കാം. ഒറ്റ ഘട്ടമായാണ് നടത്തുക.സ്ഥാനാർഥിക്കു പരമാവധി ചിലവാക്കാവുന്ന തുക 28 ലക്ഷമാണ്.

പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ പ്രചാരണത്തിനായി ഉപയോഗിക്കാവു. സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിപ്പിക്കും.

അതേസമയം തിരഞ്ഞെടുപ്പ് തീയതി ബിജെപിയുടെ ഐ ടി തലവൻ നേരത്തെ പുറത്തു വിട്ടിരുന്നത് മാധ്യമങ്ങൾ ചുണ്ടി കാണിച്ചപ്പോൾ അക്കാര്യം അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷ്ണർ വ്യക്തമാക്കി.

Be the first to comment on "കർണാടക തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു!"

Leave a comment

Your email address will not be published.


*