മെഡിക്കൽ കോളേജിൽ രോഗിക്ക് മർദ്ദനം;ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു!

 

തിരുവനന്തപുരം:കാലൊടിഞ്ഞു മെഡിക്കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ ഉപദ്രവിച്ച നഴ്സിഗ് അസിസ്റ്റന്റിനെ സസ്‌പെൻഡ് ചെയ്തു. ഇയാൾ രോഗിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.

ആരോഗ്യ മന്ത്രി കെ കെ ശൈലജ സംഭവത്തിൽ മെഡിക്കൽകോളേജ് സുപ്രണ്ടിനോട് വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തത്.

ജീവനക്കാരൻ കാലൊടിഞ്ഞു കിടക്കുന്ന വയസ്സനായ രോഗിയുടെ കൈവിരൽ പിടിച്ചു തിരിക്കുന്നതിന്റെ വീഡിയോ മറ്റു രോഗികളിലാരോ മൊബൈലിൽ പകർത്തുകയായിരുന്നു. രോഗിയുടെ കുട്ടിരിപ്പുകാരൻ പുറത്തു പോയ സമയത്തായിരുന്നു സംഭവം.

Be the first to comment on "മെഡിക്കൽ കോളേജിൽ രോഗിക്ക് മർദ്ദനം;ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു!"

Leave a comment

Your email address will not be published.


*