വാഹനം ഓവർടേക് ചെയ്തതിനു കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചു!

പാലക്കാട് കെഎസ്ആർടിസി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു.സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.പാലക്കാട്-കോഴിക്കോട് റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ മലപ്പുറം മഞ്ചേരി സ്വദേശി അബൂബക്കറിനാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിവാഹ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തെ ഓവർടേക് ചെയ്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.ബസ് വഴിയിൽ തടഞ്ഞു നിറുത്തിയ അക്രമികൾ ബസ് വാഹനത്തിൽ ഉരസിയെന്നു പറഞ്ഞായിരുന്നു ആക്രമണം. യാത്രക്കാരിൽ ഒരാൾ പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.

Be the first to comment on "വാഹനം ഓവർടേക് ചെയ്തതിനു കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചു!"

Leave a comment

Your email address will not be published.


*