ഐഎസ്സിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരണം!

ഐഎസ്സിൽ ചേരുന്ന കാസർകോട്ക്കാരായ ദമ്പതികളുൾപ്പെടെയുള്ള നാലു മലയാളികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.അമേരിക്കന്‍ സേന നടത്തിയ ബോംബാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടതായി എൻഐഎയും സ്ഥിരീകരിച്ചു. കാസര്‍കോട് പടന്ന സ്വദേശികളായ ഷിഹാസ്, ഭാര്യ അജ്മല, ഇവരുടെ കുട്ടി, തൃക്കരിപ്പൂര്‍ സ്വദേശിയായ മുഹമ്മദ് മന്‍സാദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇവരുടെ മരണം സ്ഥിരീകരിച്ചു കേന്ദ്ര ഏജന്‍സികളില്‍ നിന്ന് വിവരം ലഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പാലക്കാട്,കാസർകോട് ഭാഗങ്ങളിൽ നിന്നുമായി 16 ഓളം പേരാണ് ഐഎസ്സിൽ ചേരുന്നതിനായി നാട് വിട്ടത്.

Be the first to comment on "ഐഎസ്സിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരണം!"

Leave a comment

Your email address will not be published.


*