ചോദ്യപ്പേപ്പര്‍ ചോര്‍ച്ച;പുനഃപരീക്ഷ ഏപ്രില്‍ 25 ന്!

ന്യൂഡൽഹി:ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ പ്ലസ് ടു എക്കണോമിക്‌സ് പുനഃപരീക്ഷ ഏപ്രില്‍ 25 ന് നടത്തും. ചോദ്യ പേപ്പർ ഇന്ത്യയ്ക്ക് പുറത്തു ചോർന്നിട്ടില്ലെന്നും അതിനാൽ വിദേശത്തുള്ള വിദ്യാർത്ഥികൾ പരീക്ഷ എഴുതേണ്ടതില്ലെന്നും വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് പറഞ്ഞു.

അതേസമയം പത്താം ക്ലാസ് കണക്കു പരീക്ഷ ആവശ്യമെങ്കിൽ ജൂലായിൽ നടത്തും. ഹരിയാനയിലും,ദില്ലിയിലും മാത്രമാണ് പത്താം ക്ലാസ്സിലെ ചോദ്യപേപ്പർ ചോർന്നിട്ടുള്ളത്.അതിനാൽ പത്താം കേസ് പരീക്ഷയുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.

Be the first to comment on "ചോദ്യപ്പേപ്പര്‍ ചോര്‍ച്ച;പുനഃപരീക്ഷ ഏപ്രില്‍ 25 ന്!"

Leave a comment

Your email address will not be published.


*