പ്രിൻസിപ്പലിന് ആദരാഞ്ജലി;നിയമ നടപടിക്ക് പ്രിൻസിപ്പൽ!

കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ അധ്യാപകരുടെ യാത്രയയപ്പു ചടങ്ങിനിടെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നിയമ നടപടിക്കൊരുങ്ങി പ്രിൻസിപ്പൽ. പ്രിൻസിപ്പലിന് ആദരാജ്ഞലികൾ അർപ്പിച്ചു പോസ്റ്റർ പതിച്ച സംഭവത്തിലാണ് പ്രിന്‍സിപ്പള്‍ പിവി പുഷ്പജ നിയമ നടപടി സ്വീകരിക്കുന്നത്.

എസ്എഫ്ഐ പ്രവർത്തകർക്ക് ഹാജർ നല്കുന്നതിലുണ്ടായ തർക്കമാണ് പോസ്റ്ററിന് പിന്നിലെന്ന് പ്രിൻസിപ്പൽ പറയുന്നു.എന്നാൽ പ്രിൻസിപ്പലിന്റെ ആരോപണം എസ്എഫ്ഐ നിഷേധിച്ചു. വിദ്യാർത്ഥികൾക്ക് സ്വാഭാവം സർട്ടിഫിക്കറ്റ് നൽകുന്നതിലും ഹാജർ നൽകുന്നതിലും പ്രിൻസിപ്പൽ രാഷ്ട്രീയം കളിക്കുന്നു എന്ന ആരോപണം കോളേജിൽ നേരത്തെ ഉണ്ടായിരുന്നു.

Be the first to comment on "പ്രിൻസിപ്പലിന് ആദരാഞ്ജലി;നിയമ നടപടിക്ക് പ്രിൻസിപ്പൽ!"

Leave a comment

Your email address will not be published.


*