ഐഎസ് ഭീകരർ കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കും!

ഇറാഖിൽ ഐഎസ് ഭീകരർ കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാൻ സാധ്യത. മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ സിം​ഗ് ഞാ​യ​റാ​ഴ്ച്ച ഇ​റാ​ഖി​ലേ​ക്ക് തി​രി​ച്ചി​രു​ന്നു.നാളെ ഉച്ചയോടെ ഇറാഖിൽ നിന്നും മൃതദേഹവുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെടും.പഞ്ചാബ്,പട്ന,കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്.

ഈ സ്ഥലങ്ങളിൽ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.കെ സിം​ഗ് നേരിട്ടെത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.2014 ജൂ​ണി​ലാ​ണ് മൊ​സൂ​ളി​ലെ നി​ര്‍​മാ​ണ​ക​മ്ബ​നി​യി​ല്‍ ജോ​ലി​ക്കാ​രാ​യ 39 ഇ​ന്ത്യ​ക്കാ​രെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയത്. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ ഇവർ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചതായി കഴിഞ്ഞ മാർച്ച് 20 നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് രാജ്യസഭയെ അറിയിച്ചത്.

Be the first to comment on "ഐഎസ് ഭീകരർ കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കും!"

Leave a comment

Your email address will not be published.


*