ഡീസൽ വില സർവ്വകാല റെക്കോർഡിലേക്ക്!

സംസ്ഥാനത്തു ഡീസൽ വില സർവ്വകാല റെക്കോർഡിൽ. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 77.67 രൂപയും ഡീസല്‍ വില 70.08 രൂപയുമായി. രാജ്യാന്തര വിപണിയില്‍ ഇന്ധനവില താഴ്ന്നതിനെ തുടര്‍ന്ന് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കാന്‍ പെട്രോളിയം മന്ത്രാലയം സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ബഡ്ജറ്റിൽ അത് പ്രതിഫലിച്ചില്ല.ഡൽഹിയിൽ പെട്രോള്‍ വില ലിറ്ററിന് 73.73 രൂപയും ഡീസലിനു ലിറ്ററിന് 64.58 രൂപയാണ്.ഇത് ഇന്ധനവില നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

Be the first to comment on "ഡീസൽ വില സർവ്വകാല റെക്കോർഡിലേക്ക്!"

Leave a comment

Your email address will not be published.


*