സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് ഇസ്ലാമിൽ അനുവദിക്കുന്നിലെന്നു കാന്തപുരം!

സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിനെ വിമര്‍ശിച്ച്‌ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ രംഗത്ത്. സ്ത്രീകൾ പുരുഷന്മാരെ പോലെ പൊതുരംഗത്തിറങ്ങുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. അതിന്റെ കാരണം എതിർക്കുന്നവർക്ക് പോലും അറിയാം.

സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അക്രമവും ബുദ്ധിമുട്ടും നാശവും ഉണ്ടാകുമെന്നു അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നുവെന്നും കാന്തുപുരം പറഞ്ഞു. കോഴിക്കോട് ചെറുവാടിയില്‍ അല്‍ ബനാ സ്ഥാപനങ്ങളുടെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യവെയാണ് കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശം.

Be the first to comment on "സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് ഇസ്ലാമിൽ അനുവദിക്കുന്നിലെന്നു കാന്തപുരം!"

Leave a comment

Your email address will not be published.


*