ഐഎസ് ഭീകരർ കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിച്ചു!

അമൃത്സർ:ഇറാക്കിൽ ഐഎസ് ഭീകരർ കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരിൽ 38 പേരുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു.വിദേശകാര്യ സഹമന്ത്രി വികെ സിംഗിന്റെ നേതൃത്വത്തിൽ പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിൽ ഇന്നുച്ചയോടെ എത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.

പാറ്റ്‌ന, കോല്‍ക്കത്ത എന്നിവിടങ്ങളിലുള്ളവരുടെ മൃതദേഹങ്ങൾ അവരുടെ നാട്ടിലെത്തിച്ചു ബന്ധുക്കൾക്ക് വിട്ടു നൽകും. ഒരാളുടെ മൃതദേഹത്തിന്റെ ഡിഎൻഎ ഫലത്തിൽ തീരുമാനം ആകാത്തതിനാൽ ഒരു മൃതദേഹം കൊണ്ടുവരാനായിട്ടില്ല.

2014 ജൂണിലാണ് മൊസൂളിലെ നിര്‍മാണകമ്പനിയില്‍ ജോലിക്കാരായ 39 ഇന്ത്യക്കാരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയത്.പിന്നീടിവരെ ഭീകരർ കൂട്ടക്കൊല ചെയ്യുകയായിരുന്നു.

Be the first to comment on "ഐഎസ് ഭീകരർ കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിച്ചു!"

Leave a comment

Your email address will not be published.


*