കോട്ടയം:പാമ്പാടി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സ്കൂളിനെതിരെ ബിന്റോയുടെ മാതാപിതാക്കൾ. കോട്ടയം പാമ്ബാടി ക്രോസ് റോഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ബിന്റോയെ വിജയ ശതമാനത്തിന്റെ പേരിൽ സ്കൂൾ അധികൃതർ മനഃപൂർവം തോൽപ്പിച്ചതാണെന്നു മാതാപിതാക്കൾ ആരോപിച്ചു.
പത്താം ക്ലാസ്സിൽ നൂറുശതമാനം വിജയം ഉറപ്പിക്കുന്നതിനായി ബിന്റോയെ സ്കൂൾ അധികൃതർ ഒൻപതാം ക്ലാസ്സിൽ മനഃപൂർവം തോൽപ്പിക്കുകയായിരുന്നു. പത്താം ക്ലാസ്സിലെ ബുക്കുകൾ ബിന്റോയ്ക്കു നൽകിയിരുന്നെങ്കിലും പിന്നീട് അവ തിരികെ വാങ്ങിയതായും ബിന്റോയുടെ പിതാവ് ഈപ്പൻ വർഗീസ് പറഞ്ഞു.
കുട്ടിയോട് ടി സി വാങ്ങി പോകാൻ സ്കൂളധികൃതർ പറഞ്ഞതായും അച്ഛൻ പറഞ്ഞു. ഫോറൻസിക് വിദഗ്ദ്ധർ കുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തി. ഇന്നലെയാണ് ഒൻപതാം ക്ലാസ്സിൽ തോൽപ്പിച്ചതിലുള്ള മനോവിഷമത്തിലാണ് ബിന്റോ വീട്ടിലെ സ്റ്റെയർകയ്സിൽ തൂങ്ങി മരിച്ചത്.
കുട്ടിയുടെ മരണത്തെ തുടർന്ന് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്കൂള്‍ അടിച്ചു തകര്‍ത്തിരുന്നു.എന്നാൽ ആരോപണങ്ങൾ സ്കൂളധികൃതർ നിഷേധിച്ചു.
Be the first to comment on "ഒൻപതാം ക്ലാസുകാരന്റെ മരണം;സ്കൂളിനെതിരെ ആരോപണവുമായി മാതാപിതാക്കൾ!"