ഡി സിനിമാസ്;വിജിലൻസിന് കോടതിയുടെ വിമര്ശനം!

കൊച്ചി:ഡി സിനിമാസിന്റെ ഭൂമികൈയേറ്റ കേസിൽ വിജിലൻസിന് കോടതിയുടെ രൂക്ഷ വിമര്ശനം. ഡി സിനിമാസിനെതിരായ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടും നടപടിയെടുക്കാൻ വൈകിയ വിജിലൻസിനെ കോടതി രൂക്ഷമായി വിമർശിച്ചു.

ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന വിജിലന്‍സിന്റെ ആദ്യ റിപ്പോര്‍ട്ട് കോടതി തള്ളുകയും,കേസ് രജിസ്റ്റർ ചെയ്യണമെന്ന് വിജിലൻസിനോട് നിർദേശിക്കുകയും ചെയ്തിരുന്നു.

ഡി സിനിമാസിന്റെ ഉടമയായ നടന്‍ ദിലീപിനു പുറമേ മുന്‍ ജില്ലാ കളക്ടര്‍ എം എസ് ജയയെയും എതിര്‍കക്ഷിയാക്കിയാക്കി പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്.

Be the first to comment on "ഡി സിനിമാസ്;വിജിലൻസിന് കോടതിയുടെ വിമര്ശനം!"

Leave a comment

Your email address will not be published.


*