ഭാരത് ബന്ദ്;മരണം ഒൻപത്!

ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം ഒന്പതായി.ഒന്പത് സംസ്ഥാനങ്ങളിൽ ബന്ദ്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും ഡൽഹി ഒഴികെയുള്ള എട്ടു സംസ്ഥാനങ്ങളിൽ ബന്ധു അക്രമാസക്തമായി.

പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിചാണ് ദളിത് സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വനം ചെയ്തത്.

മധ്യപ്രദേശിൽ മാത്രം ആറു ദളിതരാണ് കൊല്ലപ്പെട്ടത്. നിരവധി സ്ഥാപനങ്ങളും കടകളും അക്രമികൾ തകർത്തു.വാഹനങ്ങൾക്കു തീയിട്ടു. സുരക്ഷാ ജീവനക്കാരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. ട്രെയിനുകൾ തടഞ്ഞു.അതേസമയം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി കൊടുക്കുമെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍ പറഞ്ഞു.

Be the first to comment on "ഭാരത് ബന്ദ്;മരണം ഒൻപത്!"

Leave a comment

Your email address will not be published.


*