വിന്നി മണ്ടേല അന്തരിച്ചു!

നെല്‍സണ്‍ മണ്ടേലയുടെ മുന്‍ഭാര്യ വിന്നി മണ്ടേല (81) അന്തരിച്ചു. ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയിലായിരുന്നു അന്ത്യം.പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ് എന്നറിയപ്പെട്ടിരുന്ന വിന്നി വര്‍ണവിവേചനത്തിനെതിരെ ധീരമായി പോരാടിയ വനിതയാണ്.

വിന്നി മണ്ടേലയ്ക്ക് 22 വയസുള്ളപ്പോഴാണ് നെൽസൺ മണ്ഡേലയുമായി പരിചയത്തിലായത്.1958 ജൂണില്‍ വിവാഹിതരായെങ്കിലും വൈകാതെ പൊതുപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നെൽസൺ മണ്ഡേലയ്ക്ക് ഒളിവില്‍ പോകേണ്ടിവന്നു.

തുടര്ന്നു പിടിയിലായ നെല്‍സണ്‍ മണ്ടേല ജയിലില്‍ കഴിഞ്ഞ 27 വര്‍ഷക്കാലം ജയിലിൽ കഴിഞ്ഞു.1990 ല്‍ നെല്‍സണ്‍ മണ്ടേല ജയില്‍ മോചിതനായി. രണ്ടു വര്‍ഷത്തിനുശേഷം നെല്‍സണ്‍ മണ്ടേലയുമായി പിരിഞ്ഞ വിന്നി 1996 ല്‍ അദ്ദേഹത്തില്‍നിന്ന് വിവാഹ മോചനം നേടി.

വിവാഹമോചനത്തിനുശേഷവും മണ്ടേലയുമായുള്ള ബന്ധം അവർ നിലനിർത്തിയിരുന്നു.

Be the first to comment on "വിന്നി മണ്ടേല അന്തരിച്ചു!"

Leave a comment

Your email address will not be published.


*