ഇറാഖിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്ക് പത്തുലക്ഷം രൂപ ധന സഹായം!

ഇറാഖിൽ ഐഎസ് ഭീകരർ കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്ക് കേന്ദ്ര സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ധനസഹായം പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാരിന് പുറമെ പഞ്ചാബ് സർക്കാരും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതവും ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും.

2015 ൽ 39 ഇന്ത്യക്കാരെയാണ് ഐഎസ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി കൂട്ടക്കൊല നടത്തിയത്.ഈവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്.കേന്ദ്രവിദേശകാര്യ സഹമന്ത്രി വികെ സിങ് ഇറാഖിലെത്തിയാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി നാട്ടിലെത്തിച്ചത്.

Be the first to comment on "ഇറാഖിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്ക് പത്തുലക്ഷം രൂപ ധന സഹായം!"

Leave a comment

Your email address will not be published.


*