കീഴാറ്റൂരിൽ ബിജെപി കൊടി നാട്ടി!

വയൽ നികത്തിയുള്ള ദേശീയപാത നിർമ്മാണത്തിനെതിരെ സമരം നടക്കുന്ന കീഴാറ്റൂർ വയലിൽ ബിജെപി കൊടി നാട്ടി. ദേശീയപാത നിർമ്മാണത്തിനെതിരെ സമരം നടത്തിയ വയൽകിളികളുടെ സാന്നിധ്യത്തിലായിരുന്നു കൊടി നട്ടാൽ.കീഴടങ്ങില്ല കീഴാറ്റൂർ എന്ന മുദ്രാവാക്യം ഉയർത്തി കർഷക രക്ഷാ മാർച്ച് എന്ന പേരിൽ ബിജെപി നേതാവ് പി കൃഷ്ണദാസാണ് സമരം നയിക്കുന്നത്.

കീഴാറ്റൂരിലേക്കു നടന്ന മാർച്ച് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍സിന്‍ഹ ഉദ്ദ്‌ഘാടനം ചെയ്തു. ബംഗാളിലെ നന്ദിഗ്രാമില്‍ നിന്ന് കൊണ്ടു വന്ന മണ്ണ് കീഴാറ്റൂര്‍ വയലില്‍ നിക്ഷേപിച്ചു. സിപിഎം മുന്‍ കീഴാറ്റൂര്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുരേഷ് കീഴാറ്റൂരും വയല്‍ക്കിളി പോരാളിയായ നമ്ബ്രാടത്ത് ജാനകിയും ബിജെപി വേദിയിലെത്തി.ആയിരകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

കീഴാറ്റൂര്‍ വയല്‍ ഒഴിവാക്കി ദേശീയ പാത കൊണ്ടു പോകാനുള്ള ആവശ്യമുന്നയിച്ചു ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര സർക്കാരിനെ കാണും. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരിയെ കണ്ടു ആവശ്യം ഉന്നയിക്കും. വയൽകിളികൾക്കു പിന്തുണ പ്രഖ്യാപിക്കാതിരുന്ന ഇടതുപക്ഷത്തിനും കോൺഗ്രസ്സിനും ഏറ്റ തിരിച്ചടിയാണ് കീഴാറ്റൂരിലെ ബിജെപിയുടെ മുന്നേറ്റം.

Be the first to comment on "കീഴാറ്റൂരിൽ ബിജെപി കൊടി നാട്ടി!"

Leave a comment

Your email address will not be published.


*