ചീഫ് ജസ്റ്റിസിനെതിരായ ഇ൦പീച്ച്മെന്റ് പ്രമേയം സാങ്കേതികത്വത്തിൽ!

ന്യൂഡൽഹി:സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇ൦പീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള കോൺഗ്രസ്സ് നീക്കം സാങ്കേതികത്വത്തിൽ. പ്രമേയത്തിൽ ഒപ്പിട്ട വിവിധ പ്രതിപക്ഷ പാർട്ടികളുടെ പത്തോളം രാജ്യസഭാംഗങ്ങളുടെ കാലാവധി പൂർത്തിയായതാണ് തിരിച്ചടിയായത്.

പകരം രാജ്യസഭാംഗങ്ങളുടെ ഒപ്പുകൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്നും പാർലമെന്റ് പരിഗണിച്ചില്ല. കാവേരി പ്രശ്നത്തിൽ ഇന്നും സഭയിൽ ബഹളമായതിനാലാണ് പ്രമേയം പരിഗണിക്കാതിരുന്നത്.

Be the first to comment on "ചീഫ് ജസ്റ്റിസിനെതിരായ ഇ൦പീച്ച്മെന്റ് പ്രമേയം സാങ്കേതികത്വത്തിൽ!"

Leave a comment

Your email address will not be published.


*