കണ്ണൂർ.കരുണ മെഡിക്കൽ കൊളേജുകൾക്ക് അംഗീകാരം നൽകുന്ന മെഡിക്കല്‍ പ്രവേശന ബിൽ നിയമസഭാ പാസാക്കി!

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനം സംബന്ധിച്ച തര്‍ക്കം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ മെഡിക്കല്‍ കോളജ് പ്രവേശനത്തെ ന്യായീകരിക്കുന്ന മെഡിക്കല്‍ പ്രവേശന ബില്‍ നിയമസഭ ഐക്യകണേ്ഠന പാസാക്കി.ഭരണ-പ്രതിപക്ഷ പിന്തുണയോടെയാണ് നിയമസഭാ ബിൽ പാസാക്കിയത്.

പ്രൊഫഷണല്‍ മെഡിക്കല്‍ കോളജുകളിലെ കച്ചവട താല്‍പര്യത്തെ സര്‍ക്കാര്‍ അനുകൂലിക്കുകയാണെന്നും അതിനെ സാധൂരിക്കുന്നത് ദുരുദേശപരമാണെന്നും സ്വകാര്യ മേഖലയെ സഹായിക്കാനാണെന്നും കോണ്‍ഗ്രസ് അംഗം വി.ടി ബല്‍റാം വിമര്‍ശനം ഉച്ചയിച്ചു. എന്നാല്‍ ഇതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തള്ളി പറഞ്ഞു.

മാനേജ്മെന്റ് കോഴ വാങ്ങിയിട്ടുണ്ടാകാം, എന്നാൽ വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയാണ് ബില്ലിനെ പിന്തുണച്ചതെന്നും രമേശ് ചെന്നിത്തല. ബില്ലിനെ പിന്തുണച്ച നടപടിയെ എതിർത്തു യൂത്ത് കോൺഗ്രസ്സും രംഗത്തെത്തി.

Be the first to comment on "കണ്ണൂർ.കരുണ മെഡിക്കൽ കൊളേജുകൾക്ക് അംഗീകാരം നൽകുന്ന മെഡിക്കല്‍ പ്രവേശന ബിൽ നിയമസഭാ പാസാക്കി!"

Leave a comment

Your email address will not be published.


*