നടൻ ജയസൂര്യയുടെ കായൽ കൈയേറ്റത്തിൽ കൊച്ചി കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചു!

കൊച്ചി:നടൻ ജയസൂര്യ കായൽ കൈയേറി നിർമ്മിച്ച വീടിന്റെ ചുറ്റുമതിലും ബോട്ടു ജെട്ടിയും കോർപറേഷൻ പൊളിച്ചു നീക്കി. ഒന്നരവർഷം മുൻപാണ് നടൻ കായൽ കൈയേറി നിർമാണം നടത്തിയത്. ഇത് ചോദ്യം ചെയ്തുകൊണ്ട് എറണാകുളം സ്വദേശി ബാബു പരാതി നൽകുകയായിരുന്നു.

കയ്യേറ്റം പൊളിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ നടന് നോട്ടീസ് നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്തു ജയസൂര്യ തദ്ദേശ ട്രൈബ്യൂണലിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ കെട്ടിടം നിര്‍മ്മിച്ചത് തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരം ലഭിക്കാതെയാണെന്ന കണ്ടെത്തലിനെ തുടർന്ന് ട്രിബ്യുണൽ അപ്പീൽ തള്ളുകയായിരുന്നു.

Be the first to comment on "നടൻ ജയസൂര്യയുടെ കായൽ കൈയേറ്റത്തിൽ കൊച്ചി കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചു!"

Leave a comment

Your email address will not be published.


*