വര്‍ക്കല ഭൂമി ഇടപാട്;സബ് കളക്ടർ ദിവ്യ എസ് അയ്യർക്കു സ്ഥാന-ചലനം!

തിരുവനന്തപുരം:വര്‍ക്കല ഭൂമി ഇടപാടില്‍ ആരോപണ വിധേയയായ തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ സർക്കാർ തൽസ്ഥാനത്തു നിന്നും നീക്കി.പകരം തദ്ദേശ സ്വയംഭരണ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. വര്‍ക്കല അയിരൂരിൽ തഹസിൽദാർ ഏറ്റെടുത്ത ഒരു കോടി വില വരുന്ന ഭൂമി സ്വകാര്യ വ്യക്തിക്ക് തിരികെ നല്‍കിയ ദിവ്യ എസ് അയ്യരുടെ നടപടി വിവാദമായിരുന്നു.

വിവാദത്തെ തുടർന്ന് ഭൂമി കൈമാറ്റ ഉത്തരവ് ജില്ലാ കളക്ടർ ഇടപെട്ടു മരവിപ്പിച്ചിരുന്നു. ദിവ്യ എസ്.അയ്യരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണമെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണു പരാതി നൽകിയത്.കോൺഗ്രസ്സ് എംഎൽഎയായ ശബരിനാഥിന്റെ ഭാര്യയാണ് ദിവ്യ എസ്.അയ്യർ.

Be the first to comment on "വര്‍ക്കല ഭൂമി ഇടപാട്;സബ് കളക്ടർ ദിവ്യ എസ് അയ്യർക്കു സ്ഥാന-ചലനം!"

Leave a comment

Your email address will not be published.


*