കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ്;സൽമാൻഖാന് അഞ്ചു വർഷം തടവ്!

ജോധ്പുർ:കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് അഞ്ചു വർഷം തടവും ശിക്ഷ.20 വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ രാജാസ്ഥാനിലെ ജോധ്പൂര്‍ കോടതിയാണ് താരത്തിന് ശിക്ഷ വിധിച്ചത്. കേസിൽ പ്രതികളായിരുന്ന ബോളിവുഡ് നടന്‍മാരായ സെയ്ഫ് അലിഖാന്‍, സൊണാലി ബന്ദ്രെ, നടി തബു എന്നിവരെ തെളിവുകളുടേ അഭാവത്തിൽ വെറുതെ വിട്ടു.

1998ല്‍ ‘ഹം സാത്ത് സാത്ത് ഹാന്‍’ എന്ന ഹിന്ദി സിനിമയുടെ ചിത്രീകരണത്തിനായി രാജസ്ഥാനിലെത്തിയ സൽമാൻഖാനും സംഘവും രണ്ടു കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നു എന്നതാണ് കേസ്. കോടതി വിധിയെ തുടർന്ന് സൽമാൻഖാനെ ജോധ്പൂര്‍ ജയിലിലേക്ക് മാറ്റി. സൽമാൻഖാന്റെ ജാമ്യാപേക്ഷ നാളെ ജോധ്പൂര്‍ സെഷന്‍സ് കോടതി പരിഗണിക്കും.

Be the first to comment on "കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ്;സൽമാൻഖാന് അഞ്ചു വർഷം തടവ്!"

Leave a comment

Your email address will not be published.


*