ദളിത് സംഘടനകളുടെ കേരള ഹര്‍ത്താല്‍ തിങ്കളാഴ്ച!

ഭാരത് ബന്ദിനിടെ ദളിത് സംഘടനകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു ദളിത് സംഘടനകൾ കേരളത്തിൽ തിങ്കളാഴ്ച ഹർത്താൽ നടത്തും.കോട്ടയത്ത് ചേര്‍ന്ന സമരസമിതി യോഗത്തിലാണ് തീരുമാനം. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് കഴിഞ്ഞ തിങ്കളാഴ്ച ദളിത് സംഘടനകള്‍ ആഹ്വനം ചെയ്ത ഭാരത് ബന്ദിനിടെയുണ്ടായ സംഘർഷത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.

കോട്ടയത്ത് ചേര്‍ന്ന സമരസമിതി യോഗത്തിൽ ബിഎസ്‌പി, ഡിസിയുഎഫ്, എന്‍ഡിഎല്‍എഫ്, കെഡിപി, പിആര്‍ഡിഎസ്, ഡിഎച്ച്‌ആര്‍എം, കെസിഎസ്, എകെസിഎച്ച്‌എംഎസ്, എന്‍എഡിഒ, എസ്‌എല്‍എഫ്, ഐഡിഎഫ്, സിഎസ്ഡിസ് എന്നീ സംഘടനകള്‍ ചേര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Be the first to comment on "ദളിത് സംഘടനകളുടെ കേരള ഹര്‍ത്താല്‍ തിങ്കളാഴ്ച!"

Leave a comment

Your email address will not be published.


*