സർക്കാരിന് തിരിച്ചടി; കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി!

ഭരണ-പ്രതിപക്ഷ അംഗങ്ങൾക്ക് തിരിച്ചടിയായി സുപ്രീം കോടതി വിധി.ഓഡിനൻസിനു സ്റ്റേ ഏർപ്പെടുത്തിയ കോടതി ക്രമവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാർത്ഥികളെയും പുറത്താക്കണമെന്ന് കോടതി നിർദേശിച്ചു. സ​ര്‍​ക്കാ​രി​ന്‍റെ ബി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. കോ​ട​തി ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ക​ണ്ണൂ​ര്‍, ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ മു​ന്നോ​ട്ടു വ​ച്ച ച​ട്ട​ങ്ങ​ള്‍ മറികടന്നു നടത്തിയ പ്രവേശനം നേ​ര​ത്തെ സു​പ്രീം കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. സു​പ്രീം കോ​ട​തി​യു​ടെ ഈ ​വി​ധി മ​റി​ക​ട​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ ഓ​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​ന്ന​ത്. വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്നായിരുന്നു സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വാദം.

ബില്ലിനെതിരെ നിയമസഭയിൽ തൃത്താല എംഎൽഎ വി ടി ബൽറാം രംഗത്തു വന്നിരുന്നു. ബില്ലിനെ അനുകൂലിച്ച പ്രതിപക്ഷ നിലപാടിനെതിരെ കെഎസ് യുവും യൂത്ത് കോൺഗ്രസ്സും രംഗത്തെത്തിയിരുന്നു.കോൺഗ്രസ്സിനെ കൂടാതെ ബിജെപിയും സർക്കാരിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു എടുത്തിരുന്നത്.

Be the first to comment on "സർക്കാരിന് തിരിച്ചടി; കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി!"

Leave a comment

Your email address will not be published.


*