കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കു രണ്ടാം സ്വർണം!

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. ഭാരോദ്വഹനത്തിൽ സഞ്ജിതാ ചാനുവാണു സ്വർണം നേടിയത്.വനിതകളുടെ 53 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് സഞ്ജിതാ ചാനു ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 108 കിലോഗ്രാ൦ ഉൾപ്പെടെ ഉയര്‍ത്തി ആകെ 192 കിലോ ഉയര്‍ത്തിയാണ് ഇന്ത്യയുടെ സഞ്ജിതാ ചാനു സ്വർണം നേടിയത്.

മണിപ്പൂരുകാരിയായ സഞ്ജിത ചാനു(24) 2014 ല്‍ ഗ്ലാസ്‌കോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും 48 കിലോ വിഭാഗത്തില്‍ ഇന്ത്യക്കായി സ്വർണം നേടിയിരുന്നു. 48 കിലോ വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യയുടെ മീരാഭായി ചാനുവാണു ഇന്ത്യക്കായി ഇത്തവണത്തെ ആദ്യ സ്വർണം നേടിയത്. പുരുഷന്മാരുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഹരിയാന സ്വദേശിയായ ദീപക് ലാതര്‍ വെങ്കലവും നേടി.

Be the first to comment on "കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കു രണ്ടാം സ്വർണം!"

Leave a comment

Your email address will not be published.


*