ദേശീയപതാ വികസനത്തിനുള്ള സ്ഥലം ഏറ്റെടുപ്പിലിൽ വേങ്ങരയിൽ സംഘർഷം!

മലപ്പുറം:ദേശീയപാതയ്ക്കുള്ള സ്ഥലമേറ്റെടുക്കുന്നതിനെതിരെ വേങ്ങരയിൽ സംഘർഷം. സർവേ നടപടികൾക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.പോലീസ് ഇവരെ തടയാൻ ശ്രമിച്ചതോടെ സംഘർഷം ഉണ്ടാക്കുകയായിരുന്നു.പോലീസിനെതിരെ നാട്ടുകാർ കല്ലെറിഞ്ഞു.തുടർന്ന് പോലീസ് നാട്ടുകാർക്ക് നേരെ ലാത്തി വീശി. ഗ്രനേഡും പ്രയോഗിച്ചു.വീടുകളിൽ കയറി പോലീസ് ലാത്തിവീശി.

പോലീസ് അതിക്രമത്തിൽ അരീത്തോട് ഒരു പെൺകുട്ടിക്ക് പരുക്കേറ്റു.കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. നിലവിലെ ഡീസിയ പാതയിൽ വീതി കൂട്ടുന്നതിനുള്ള സ്ഥലം ഉണ്ടെന്നിരിക്കെ അൻപതോളം വീടുകൾ നഷ്ട്ടപ്പെടുന്ന രീതിയിലുള്ള അലൈമെന്റ് അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. എന്നാൽ വിധ്വംസക പ്രവർത്തകർ സംഘർഷത്തിന് പിന്നിലെന്നും ഇവർക്ക് ധാരാളം ലഭിക്കുന്നുണ്ടെന്നും പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു.

Be the first to comment on "ദേശീയപതാ വികസനത്തിനുള്ള സ്ഥലം ഏറ്റെടുപ്പിലിൽ വേങ്ങരയിൽ സംഘർഷം!"

Leave a comment

Your email address will not be published.


*