മെഡിക്കൽ ഓർഡിനൻസ് പാസാക്കിയ നിയമസഭാ നടപടിക്കെതിരെ എ കെ ആന്റണി!

തിരുവനന്തപുരം:മെഡിക്കൽ ഓർഡിനൻസ് നിയമസഭാ പാസ്സാക്കാൻ പാടിലായിരുന്നെന്നു മുതിർന്ന കോൺഗ്രസ്സ് നേതാവ് എ കെ ആന്റണി. മാനേജ്മെന്റുകളുടെ കള്ളക്കളികൾക്കു അറുതി വരുത്താനാണ് ഭരണ-പ്രതിപക്ഷങ്ങ ഒന്നികേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.ബിൽ നിയമസഭാ പാസ്സാക്കിയതിൽ വളരെ ദുഖമുണ്ട്.കരുണ-കണ്ണൂർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ പ്രയാസം നേരിടുന്ന വിദ്യാർത്ഥികളിൽ അർഹതയുള്ളവർ സഹായിക്കാൻ മറ്റു വഴികൾ തേടണമായിരുന്നെന്നും എ കെ ആന്റണി പറഞ്ഞു.

ഇതോടെ സർക്കാരിന്റെ മെഡിക്കൽ ബില്ലിനെ പിന്തുണച്ച പ്രതിപക്ഷത്തിന്റെ നിലപാടിനെതിരെയുള്ള കോൺഗ്രസ്സിലെ ഭിന്നതയാണ് പുറത്തു വരുന്നത്.അതേസമയം ഇന്നത്തെ മന്ത്രിസഭായോഗം വിവാദ ബില്‍ പരിഗണിച്ചില്ല. ബില്ല് ആരോഗ്യവകുപ്പ് പ്രിസിപ്പൽ സെക്രട്ടറി നിയമ വകുപ്പിന് കൈമാറി. ബില്ലിൽ യാതൊരു അപാകതയുമില്ലെന്നു മന്ത്രി എ കെ ബാലൻ പറഞ്ഞു.

Be the first to comment on "മെഡിക്കൽ ഓർഡിനൻസ് പാസാക്കിയ നിയമസഭാ നടപടിക്കെതിരെ എ കെ ആന്റണി!"

Leave a comment

Your email address will not be published.


*