നിയമസഭാ പാസാക്കിയ മെഡിക്കൽ ബിൽ ഗവർണർ തിരിച്ചയച്ചു!

തിരുവനന്തപുരം:കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭ ഏകകണ്ഠനെ പാസാക്കിയ ബില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ഒപ്പുവയ്ക്കാതെ തിരിച്ചയച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബില്ല് നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നു ഭരണഘടനയുടെ 200-ാം അനുഛേദം അനുസരിച്ചാണ് ബില്‍ തിരിച്ചയയ്ക്കുകയായിരുന്നു.

നിയമസഭാ പാസ്സാക്കിയ മെഡിക്കൽ ഓർഡിനൻസിന് കഴിഞ്ഞ ദിവസം സുപ്രീംകോടതി സ്റ്റേ ഏർപ്പെടുത്തിയിരുന്നു. കൂടാതെ ക്രമവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാർത്ഥികളെയും പുറത്താക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.സ​ര്‍​ക്കാ​രി​ന്‍റെ ബി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. കോ​ട​തി ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കു​മെ​ന്നും കോ​ട​തി മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനു പിന്നാലെയാണ് സർക്കാരിനും പ്രതിപക്ഷത്തിനും വീടും തിരിച്ചടിയായി ഗവർണറുടെ നടപടി. ഗവർണറുടെ നടപടിയിൽ സര്‍ക്കാരിന് വിയോജിപ്പില്ലെന്ന് നിയമ മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. പ്രതിപക്ഷവുമായി ആലോചിച്ച് തുടര്‍നടപടി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

Be the first to comment on "നിയമസഭാ പാസാക്കിയ മെഡിക്കൽ ബിൽ ഗവർണർ തിരിച്ചയച്ചു!"

Leave a comment

Your email address will not be published.


*