സൽമാൻഖാന് ജാമ്യം!

മാൻവേട്ട കേസിൽ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടൻ സൽമാൻഖാന് ജാമ്യം. 50000 രൂപയുടെ ബോണ്ടിലും രണ്ടു പേരുടെ ആള്‍ ജാമ്യത്തിലു൦ ജോധ്പൂര്‍ കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന താരത്തിന്റെ വാദം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.ജാമ്യം ലഭിച്ച സൽമാൻഖാൻ ഇന്ന് തന്നെ ജയിലിൽ നിന്നും പുറത്തിറങ്ങും.

ഇരുപതു വര്ഷം മുൻപ് രണ്ടു കൃഷ്ണ മൃഗങ്ങളെ വെടിവെച്ചു കൊന്ന കേസിൽ രണ്ടു ദിവസം മുൻപാണ് ജോധ്പൂര്‍ കോടതി സൽമാൻഖാന് അഞ്ചു വര്ഷം തടവും പതിനായിരം രൂപ പിഴയുമാണ് വിധിച്ചത്.കേസിൽ സൽമാൻഖാന്റെ കൂട്ടുപ്രതികളായ സെയിഫ് അലി ഖാന്‍, തബു, സോണാലി ബേന്ദ്രേ, നീലം എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

Be the first to comment on "സൽമാൻഖാന് ജാമ്യം!"

Leave a comment

Your email address will not be published.


*