ഐപിഎൽ മത്സരങ്ങൾ കേരളത്തിൽ!

ഐപിഎല്ലിന്റെ പതിനൊന്നാം സീസൺ മത്സരങ്ങൾ കേരളത്തിലും നടക്കും.ചെന്നൈ-ബാംഗളൂർ ടീമുകളുടെ ഹോം മത്സരങ്ങളാണ് കേരളത്തിൽ നടക്കാൻ സാധ്യത.ബി.സി.സി.ഐയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാനേജ്‌മെന്റും ഇത് സംബന്ധിച്ച്‌ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഭാരവാഹികളുമായി ചര്‍ച്ച നടത്തി.തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താൻ തയാറാണെന്നു ബിസിസിഐയെ അറിയിച്ചതായി കെസിഎ സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു.

കാവേരി പ്രശ്നങ്ങളുമായി ബന്ധപെട്ടു ചെന്നൈയിലും ബാംഗ്ളൂരിലും മത്സരങ്ങൾ നടത്താൻ സാധിക്കാത്തതിനാലാണ് മത്സരങ്ങൾ മാറ്റുന്നത്. ഐപിഎല്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇരു സംസ്ഥാനങ്ങളിലും നടക്കുന്നത്.ഇതിനാലുള്ള സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ബിസിസിഐ മറ്റു വഴി തേടുന്നത്.

Be the first to comment on "ഐപിഎൽ മത്സരങ്ങൾ കേരളത്തിൽ!"

Leave a comment

Your email address will not be published.


*