നാളത്തെ ഹർത്താലിന് പ്രമുഖ പാർട്ടികളുടെ പിന്തുണ!

തിരുവനന്തപുരം:നാളെ ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിന് പിന്തുണയുമായി പ്രമുഖപാർട്ടികൾ രംഗത്തെത്തി.യൂ​ത്ത് കോ​ണ്‍​ഗ്രസ്,യൂത്ത് ലീഗ്,പി സി ജോർജിന്റെ ജനപക്ഷം പാർട്ടി,ചെങ്ങന്നുരിലെ സിപിഎം സ്ഥാനാർഥി സജി ചെറിയാൻ എന്നിവർ പിന്തുണയുമായി രംഗത്തെത്തി.

എന്നാൽ ഹർത്താൽ അക്രമാസക്തമായാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ പറഞ്ഞു. അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.രാത്രി മുതൽ പോലീസ് പട്രോളിങ് ആരംഭിക്കും.

കെഎസ്ആർടിസി ഉൾപ്പെടെയുള്ളവയ്ക്കു ആവശ്യമെങ്കിൽ സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ ഹർത്താൽ അക്രമാസക്തമാകുമെന്നു ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തുന്നത്.

ദളിത് സംഘടനകൾ എട്ടു സംസ്ഥാനങ്ങളിൽ നടത്തിയ ഭാരത് ബന്ദ് അക്രമാസക്തമായതിനെ തുടർന്ന് പന്ത്രണ്ടോളം ആളുകൾ കൊല്ലപ്പെട്ടിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് നാളത്തെ ഹർത്താൽ. എന്നാൽ ഹർത്താൽ ദിനത്തിൽ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിരുന്നു.

കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി-വ്യവസായി ഏകോപന സമിതിയും അറിയിച്ചു.

Be the first to comment on "നാളത്തെ ഹർത്താലിന് പ്രമുഖ പാർട്ടികളുടെ പിന്തുണ!"

Leave a comment

Your email address will not be published.


*