മെഡിക്കൽ ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നടപടി അസാധാരണ സാഹചര്യമുണ്ടാക്കി;സ്‌പീക്കർ!

തിരുവനന്തപുരം:കരുണ,കണ്ണൂർ കോളേജുകളിലെ പ്രവേശനവുമായി ബന്ധപെട്ടു നിയമസഭാ ഏകകണ്ഠനാ പാസാക്കിയ മെഡിക്കൽ ബിൽ ഗവർണർ ഒപ്പിടാതെ തിരിച്ചയച്ച നടപടിക്കെതിരെ സ്പീക്കർ ശ്രീരാമകൃഷ്ണൻ.

ബില്‍ തടഞ്ഞതു സംസ്ഥാനത്ത് അസാധാരണമായ സാഹചര്യമുണ്ടാക്കി. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ ക്രമവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് കൊണ്ടുവന്ന ബില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ തള്ളിയിരുന്നു.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവർണറുടെ നടപടി. നിയമസഭ പാസ്സാക്കിയതിനു പിന്നാലെ കരുണ,കണ്ണൂർ മെഡിക്കൽ കോളേജുകളിൽ ക്രമവിരുദ്ധ പ്രവേശനം നേടിയ 180 വിദ്യാർത്ഥികളെ സുപ്രീംകോടതി പുറത്താക്കുകയും,ബിൽ റദ്ദാക്കുകയും ചെയ്തിരുന്നു.

Be the first to comment on "മെഡിക്കൽ ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നടപടി അസാധാരണ സാഹചര്യമുണ്ടാക്കി;സ്‌പീക്കർ!"

Leave a comment

Your email address will not be published.


*