ജാർഖണ്ഡിൽ മൂന്നു ശിശുക്കൾ മരിച്ചു!

ജാർഖണ്ഡിൽ പ്രതിരോധ കുത്തിവയ്പെടുത്ത മൂന്നു ശിശുക്കൾ മരിച്ചു. വാക്സിനെടുത്ത മറ്റു ആറു കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. ജാർഖണ്ഡിലെ പലാമു ജില്ലയിലെ ലോയേങ്ക ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം.

ജപ്പാന്‍ ജ്വരം, മീസല്‍സ്, ഡിപിടി തുടങ്ങിയവയ്ക്കുള്ള വാക്‌സിനുകളെടുത്ത കുഞ്ഞുങ്ങൾക്കാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ആരോഗ്യമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടതായി ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് പറഞ്ഞു.

മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ അടിയന്തര ധനസഹായം സർക്കാർ പ്രഖ്യാപിച്ചു.

Be the first to comment on "ജാർഖണ്ഡിൽ മൂന്നു ശിശുക്കൾ മരിച്ചു!"

Leave a comment

Your email address will not be published.


*