യുപി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു!

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു.

ഉനോയിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാർ പീഡിപ്പിച്ചതിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു യുവതിയും കുടുംബവും ഇന്നലെയാണ് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ ആത്മഹത്യ ശ്രമം നടത്തിയത്.

യുവതിയുടെ പിതാവിനെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ അടിവയറിൽ വേദനയും ഛർദിയെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്ന് പുലർച്ചയോടെ ഇയാൾ മരണപെട്ടു.കസ്റ്റഡിയിലിരിക്കെ മരിച്ചതിനാല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലായിരിക്കുകയാണ്.

Be the first to comment on "യുപി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു!"

Leave a comment

Your email address will not be published.


*