റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ!

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ അറസ്റ്റിൽ.സ്ഫടികം എന്ന സ്വാതി സന്തോഷാണ് പിടിയിലായത്.പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച വാൾ ഇയാളാണ് നൽകിയത്.ഇയാളെ കൂടാതെ കൊല്ലം ഓച്ചിറ മേമന വലിയകുളങ്ങര എംഎ കോര്‍ട്ടില്‍ എ.യാസീനു൦ (23) അറസ്റ്റിലായിരുന്നു.ക്വട്ടേഷന്‍ സംഘത്തിനു താമസം ഉള്‍പ്പെടെ സൗകര്യങ്ങൾ ചെയ്തു കൊടുത്തത് ഇയാളായിരുന്നു.ബാക്കിയുള്ള പ്രതികളെയും ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പോലീസ് പറയുന്നത്.

Be the first to comment on "റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ!"

Leave a comment

Your email address will not be published.


*