ഹർത്താലിൽ വ്യാപക വഴി തടയൽ!

തിരുവനന്തപുരം:സംസ്ഥാനത്തു ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക വഴിതടയൽ. പലയിടത്തും തുറന്നു പ്രവർത്തിച്ചിരുന്ന കടകളും വ്യാപാര സ്ഥാപനങ്ങളും ഹർത്താലനുകൂലികൾ അടപ്പിച്ചു.

വിനോദസഞ്ചാര മേഖലകളിലേക്ക് പോയ വാഹനകളും തടഞ്ഞു.കൊച്ചിയിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തിയ ആദിവാസി ഗോഹരസഭ നേതാവ് ഗീതാനന്ദനെയും കൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു.

തിരുവല്ലയിൽ നടനും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപിയുടെ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.പലയിടത്തും കെഎസ്‌ആര്‍ടിസി ബസ്സുകള്‍ക്ക് നേര്‍ക്കാണ് ആക്രമണം ഉണ്ടായി. തൃശൂര്‍ വലപ്പാട് കെഎസ്‌ആര്‍ടിസി ബസ്സിന് നേര്‍ക്കുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്കു പരുക്കേറ്റു.

Be the first to comment on "ഹർത്താലിൽ വ്യാപക വഴി തടയൽ!"

Leave a comment

Your email address will not be published.


*