കോമണ്‍വെല്‍ത്ത് ഗെയിംസ്;25 മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യക്കു സ്വർണം!

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യക്കു വീണ്ടും സ്വർണം. 25 മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യന്‍ താരം ഹീന സിദ്ധുവാണു സ്വര്‍ണം നേടിയത്.ഗെയിംസ് റെക്കോഡോടെയാണ് ഹീനയുടെ സ്വര്‍ണനേട്ടം.

നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹീന വെള്ളി നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 11 ആയി.11 സ്വർണവും 4 വെള്ളിയും 6 വെങ്കലവുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

Be the first to comment on "കോമണ്‍വെല്‍ത്ത് ഗെയിംസ്;25 മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യക്കു സ്വർണം!"

Leave a comment

Your email address will not be published.


*