ചെ​ന്നൈ​യി​ലെ ഐ​പി​എ​ല്‍ വേ​ദി​ക്കു മുന്നിൽ പ്ര​തി​ഷേ​ധം!

ചെ​ന്നൈ;കാവേരി നദിജല പ്രശ്നത്തിൽ തമിഴ്നാട് ആളുകത്തുന്നതിനിടെ ഐപിഎൽ മൽസരത്തിനെതിരെ വലിയ പ്രതിഷേധം. ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സും കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും ത​മ്മി​ല്‍ മ​ത്സ​രം ആ​രം​ഭി​ക്കാ​ന്‍ മിനിറ്റുക​ള്‍ ബാ​ക്കി​നി​ല്‍​ക്കെ​യാ​യി​രു​ന്നു വിവിധസംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയത്.

ചലച്ചിത്ര സംവിധായകൻ ഭാരതിരാജ ഉൾപ്പെടെ പ്രതിഷേധവുമായെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. 4000 പോ​ലീ​സു​കാ​രെ​യാ​ണ് സുരക്ഷയ്ക്കായി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. അതേസമയം പ്രതിഷേധങ്ങള്‍ക്കിടയിലും ചെന്നൈ-കൊൽക്കത്ത മത്സരം നടക്കുകയാണ്. കൊൽക്കത്തയാണ് ആദ്യം ബാറ്റു ചെയുന്നത്.

Be the first to comment on "ചെ​ന്നൈ​യി​ലെ ഐ​പി​എ​ല്‍ വേ​ദി​ക്കു മുന്നിൽ പ്ര​തി​ഷേ​ധം!"

Leave a comment

Your email address will not be published.


*