റേഡിയോ ജോക്കി രാജേഷിന്റെ വധം;മുഖ്യപ്രതി അലിഭായ് അറസ്റ്റിൽ!

തിരുവനന്തപുരം:റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി അലിഭായിയെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നു രാവിലെ ഖത്തറില്‍ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അലിഭായിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

രാജേഷിന്റെ അവിഹിതബന്ധമാണ് കൊലപാതകത്തിന് കാരണമെന്നു അലിഭായ് പോലീസിന് മൊഴി നൽകി. ഖത്തറിലുള്ള അബ്ദുൽ സത്താർ എന്ന വ്യവസായിയാണ് ക്വട്ടേഷൻ നൽകിയത്.അബ്ദുൽ സത്താറിന്റെ ഭാര്യയുമായുള്ള അവിഹിതബന്ധവും,ഇതിനെ തുടർന്ന് കുടുംബം തകർന്നതുമാണ് ക്വട്ടേഷൻ നൽകാനുള്ള കാരണം.

കൊലപാതകത്തിനുപയോഗിച്ച ആയുധം കൊല്ലം ഭാഗത്തു ഉപേക്ഷിച്ചതായും അലിഭായ് പോലീസിന് മൊഴി നൽകി.

Be the first to comment on "റേഡിയോ ജോക്കി രാജേഷിന്റെ വധം;മുഖ്യപ്രതി അലിഭായ് അറസ്റ്റിൽ!"

Leave a comment

Your email address will not be published.


*